മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്കാരം സ്മാരകത്തിനുള്ള സ്ഥലത്ത് വേണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിരോമണി അകാലി ദൾ നേതാവ് സുഖ്‌ബീർ സിങ് ബാദൽ.മൻമോഹൻ സിങ്ങിന്റെ സിങ്ങിന്റെ കുടുംബം ഉന്നയിച്ച ആവശ്യം കേന്ദ്രം അംഗീകരിക്കാത്തത് ഞെട്ടിച്ചുവെന്നും സിഖ് സമുദായത്തിൽ നിന്നും ഉയർന്നുവന്ന നേതാവിനോട് കേന്ദ്ര സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും ബാദൽ വിമർശിച്ചു.
സംഭവത്തിൽ കോൺഗ്രസും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോട് കേന്ദ്രത്തെ അനാദരവ് കാണിക്കുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.പഞ്ചാബിന്റെ പുത്രൻ ഉചിതമായ സ്മാരകം പണിയണമെന്ന് പ്രതാപ് സിങ് ബാജ്‌വ ആവശ്യപ്പെട്ടു.
ALSO READ; മൂന്ന് വയസ്സുകാരി അഞ്ച് ദിവസമായി കുഴൽക്കിണറിനുള്ളിൽ; രാജസ്ഥാനിലെ രക്ഷാപ്രവർത്തനത്തിൽ വില്ലനായി മഴ
മൻമോഹൻ സിങ്ങിന് യമുനാ തീരത്ത് സ്മാരകം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
അതേസമയം മൻമോഹൻ സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 11.45ന് നിഗംബോധ്ഘട്ടിൽ നടക്കും. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൃതദേഹം രാവിലെ എട്ടുമണിക്ക് കോൺഗ്രസ് ദേശീയ ആസ്ഥാനത്തെത്തിക്കും. എട്ടര മുതൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി
നിഗംബോധ്ഘട്ടിലേക്ക് എത്തിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here