
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം യുഡിഎഫിന്റെ നേട്ടമല്ലെന്നും മുഖ്യമന്ത്രി ആരായാലും ജനങ്ങൾക്ക് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി പോരുമായി ബന്ധപ്പെട്ട് രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ അവകാശപ്പെടുന്നുണ്ട് അവരുടെ മാത്രം നേട്ടമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയമായിട്ടുള്ള ആഭ്യന്തര പ്രശ്നമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പരിചയമുള്ളവരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത്. മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസിൻറെ തീരുമാനമാണ്.പത്തനാപുരത്ത് പ്രത്യേകം നിർദ്ദേശം ഒന്നും നൽകിയില്ല. എൻഎസ്എസിലെ പ്രശ്നങ്ങൾ അവിടെ ബാധിച്ചോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

