ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തി; സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി യു എ ഇ

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ യു എ ഇ പൗരൻ സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി ജന്മനാട്. വൈകിട്ട് അഞ്ചു മണിയോടെ വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയാണ് സുൽത്താൻ അൽ നെയാദിയെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരിച്ചത്.

also read :സംസ്ഥാനത്ത് നിപയിൽ ഇന്നും ആശ്വാസം; ഒന്‍പത് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരം

ആറ് മാസം നീണ്ടു നിന്ന ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഈ മാസം നാലാം തീയതിയാണ് സുൽത്താൻ അൽ നെയാദി ഭൂമിയിൽ മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിലെ ഹൂസ്റ്റണിൽ തങ്ങിയ അദ്ദേഹം വൈകിട്ട് അഞ്ച് മണിയോടെയാണ് യു എ ഇയിൽ എത്തിയത്. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ അൽ നെയാദിക്ക് വീരോചിത സ്വീകരണമാണ് യു എ ഇ ഒരുക്കിയത്. വ്യോമസേനാ വിമാനങ്ങളുടെ അകമ്പടിയോടെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചത്.

also read :കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധന, മലയാളികള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായാതായി വിവരം

യു എ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ വിമാനത്താവളത്തിൽ എത്തി അൽ നെയാദിയെ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News