നടി സുമലത ബിജെപിയിലേക്ക്; കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്ന് സുമലത

മാണ്ഡ്യയിലെ സ്വതന്ത്ര എംപിയും നടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. ‘ഞാന്‍ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും, ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു’- സുമലത.

Also Read : കോണ്‍ഗ്രസിന് തിരിച്ചടി; ബോക്‌സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

മാണ്ഡ്യ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖിലിനെ പരാജയപ്പെടുത്തിയാണ് ബിജെപി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത ലോക്സഭയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here