സമ്മര്‍ ബംപര്‍ ലോട്ടറി; ഒന്നാം സമ്മാനം നാട് വിടും

സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം അസം സ്വദേശിക്ക്. അസം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിക്കുക. എസ്ഇ 222282 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

സിനിമ- സീരിയല്‍ താരം രജനി ചാണ്ടിയുടെ സഹായിയാണ് ടിഗ. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്.

SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്കാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here