ചുട്ടുപഴുത്ത് കേരളം; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 2024 ഏപ്രില്‍ 28 മുതല്‍ മെയ് 2 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40°C വരെയും, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 28 മുതല്‍ മെയ് 02 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 28, 29 തീയതികളില്‍ ഉഷ്ണതരംഗ സാധ്യത.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയതോടെ ജാഗ്രതയിലാണ് ജനങ്ങള്‍. പാലക്കാടും കൊല്ലം തൃശ്ശൂര്‍ ജില്ലകളിലും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ രേഖപ്പെടുത്തി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്ന ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര ചൂട് രേഖപ്പെടുത്തിയതിന്റേയും താപനില ഇനിയും ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് പാലക്കാട് ജില്ലയില്‍ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയത്.  കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഉയര്‍ന്ന താപനില.

Also Read  : നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമിലേക്കുള്ള ദേശീയ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ ഉയര്‍ന്ന താപനില. കൊല്ലം തൃശ്ശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും, പത്തനംതിട്ട ആലപ്പുഴ കോട്ടയം മലപ്പുറം കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും, തിരുവനന്തപുരം 36 ഡിഗ്രി സെല്‍ഷ്യസും ഇടുക്കി വയനാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നത്തെ താപനില.

സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലുള്ളതാണ് ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News