സൗദിയിൽ വേനല്‍ക്കാലം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കും

സൗദി അറേബ്യയിൽ വേനല്‍ക്കാലം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകന്‍ അഖീല്‍ അല്‍ അഖീല്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ വലിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ALSO READ :സകുടുംബം ഓണാശംസകൾ നേർന്ന് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്

സെപ്റ്റംബര്‍ തുടങ്ങുന്നതോടെ സൗദി അറേബ്യ ശരത് കാലം ആരംഭിക്കും. ഈ കാലാവസ്ഥ മാറ്റം കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാവുന്നു. ഈ സാഹചര്യത്തിൽ താപനിലയുടെ ഏറ്റക്കുറച്ചിലുകള്‍ കൂടുതല്‍ പ്രകടമാകും. താപനില ക്രമേണ കുറഞ്ഞ് സെപ്റ്റംബര്‍ അവസാനത്തോടെ കൂടുതല്‍ മിതശീതോഷ്ണ നിലയിലെത്തുമെന്നും നിരീക്ഷിക്കപ്പെടുന്നു. രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രവചിച്ചു.

ALSO READ :റോവറിന്റെ സഞ്ചാരപാതയില്‍ ഗര്‍ത്തം; ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

സൗദിയുടെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കിഴക്കന്‍ പ്രവിശ്യയിലാണ് . രാജ്യത്തെ നാല് മേഖലകളില്‍ താപനില 46 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News