ഇന്ന് രാത്രി കേരളത്തില്‍ മിതമായ വേനല്‍ മഴക്ക് സാധ്യത

ഇന്ന് രാത്രി കേരളത്തില്‍ മിതമായ വേനല്‍ മഴക്ക് സാധ്യത. വരും മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഏഴ് മണിയോടെയുള്ള അറിയിപ്പുകള്‍ പ്രകാരം അടുത്ത മണിക്കൂറുകളില്‍ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: ഇലക്ട്‌റൽ ബോണ്ട്; സാന്റിയാഗോ മാർട്ടിൻ കോൺഗ്രസിന് നൽകിയത് 50 കോടി രൂപ

കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News