സംസ്ഥാനത്ത് വേനല്‍ മഴ തുടരും

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നല്‍കിയ മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെല്‍ഷ്യസ് കാസര്‍കോട് പാണത്തൂരില്‍ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയില്‍ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

അന്തരീക്ഷ ഈര്‍പ്പവും താപനിലയും ചേര്‍ത്ത് കണക്കാക്കുന്ന ഹീറ്റ് ഇന്‍ഡക്‌സ് നെയ്യാറ്റിന്‍കര, പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളിലും 50 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News