ആശ്വാസമായി വേനല്‍മഴ, 5 ജില്ലകളില്‍ തകര്‍ത്തു പെയ്തു

ചൂടില്‍ നിന്നും ആശ്വാസം നല്‍കിക്കൊണ്ട് വേനല്‍മഴ പെയ്തിറങ്ങി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിവിധ മേഖലകളില്‍ പരക്കെ മഴ ലഭിച്ചു. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയില്‍ മഴ ലഭിച്ചു.

ഇന്ന് മുതല്‍ 17 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇതിനൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News