
കനത്ത ചൂടിന് ആശ്വാസം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കനക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏപ്രിൽ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും, ഏപ്രിൽ 30ന് ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ഏപ്രിൽ 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും ദിവസങ്ങളിൽ മഴ തുടരുന്നത് ചൂടിന് ആശ്വാസം ആവുമെങ്കിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലായതിനാൽ വൈദ്യുതി ഉപകരണങ്ങളും മറ്റും ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

