ഇന്നത്തെ പകലിന് ദൈർഘ്യം കൂടും; എവിടെയൊക്കെ അനുഭവപ്പെടുമെന്ന് അറിയാം

summer-day

ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ സമയം ഇന്ന്. ജ്യോതിശാസ്ത്രപരമായി വേനല്‍ക്കാലത്തിന്റെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വടക്കന്‍ അര്‍ധഗോളത്തിലായിരിക്കും പകലിന് നീളം കൂടുക. സൂര്യന്‍ ഉച്ചയ്ക്ക് ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോഴാണ് ദൈർഘ്യം നിരീക്ഷിക്കുന്നത്.

ഭൂമിയുടെ വടക്കന്‍ പകുതി സൂര്യനിലേക്ക് ഏറ്റവും നേരിട്ട് ചരിയുന്നത് കാരണമാണ് ദൈര്‍ഘ്യമേറിയ പകലും സമയം കുറവുള്ള രാത്രിയും ഉണ്ടാകുന്നത്. വടക്കന്‍ അര്‍ധഗോളത്തില്‍ സൂര്യന്‍ ആകാശത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ ബിന്ദുവാണ് സമ്മർ സോളിറ്റിസ്. ഇത് സാധാരണയായി എല്ലാ വര്‍ഷവും ജൂണ്‍ 20 നും 22നും ഇടയിലാണ് വരുന്നത്.

Read Also: ശുഭാന്‍ഷു ശുക്ലയുടെ ബഹിരാകാശ മോഹം വൈകുന്നു; ആക്സിയം-4 വിക്ഷേപണം ആറാം തവണയും മാറ്റിവെച്ചു

കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയാൽ ഈ തീയതി അല്പം മാറും. ഒരു കലണ്ടര്‍ വര്‍ഷം 365 ദിവസമാണ്. എന്നാല്‍ സൂര്യനുചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് ഏകദേശം 365.25 ദിവസമെടുക്കും. അധിക സമയം കൂടിച്ചേരുമ്പോൾ കലണ്ടര്‍ സമന്വയിപ്പിക്കുന്നതിനായി ഓരോ നാല് വര്‍ഷത്തിലും ഒരു അധിദിനം ചേര്‍ക്കുന്നു. അങ്ങനെയാണ് ഫെബ്രുവരി 29 വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News