മലപ്പുറത്ത് മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന നാലു വയസുകാരിക്ക് സൂര്യാതപമേറ്റു

മലപ്പുറത്ത് നാലു വയസുകാരിക്ക് സൂര്യതാപമേറ്റു. മലപ്പുറം വണ്ടൂർ സ്വദേശി നാലു വയസുകാരി ഇസ ജോണിനാണ് സൂര്യാതപമേറ്റത്. മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേറ്റ നിലയിലായിരുന്നു. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കുട്ടിയ്ക്ക് ചികിത്സ നൽകി. ഇസയുടെ വയറിനും കഴുത്തിനുമാണ് പൊള്ളലേറ്റത്.

സംസ്ഥാനത്ത് ചൂടു കനക്കുന്ന സാഹചര്യത്തിലാണ് സൂര്യാഘാതത്തിന്റെ വാർത്തയെത്തുന്നത്. അതേ സമയം, കേരളത്തിൽ ഇന്നും (23/04/2026) നാളെയും (24-04-2026) ഉയർന്ന താപനിലയായിരികകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ALSO READ; കേരളം പൊള്ളുന്നു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ്

പാലക്കാട് ജില്ലയിൽ 41 °C വരെയും; കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും; കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News