
സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ സഞ്ജുവിനു പകരം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തിരഞ്ഞെടുത്ത സംഭവത്തിൽ ആയിരുന്നു സുനിൽ ഗവാസ്കറുടെ പ്രതികരണം. സെലക്ടർമാരുടെ തീരുമാനത്തെ ന്യായീകരിച്ച് ഗാവസ്കർ പറഞ്ഞത്.
സഞ്ജുവിനേക്കാൾ മികച്ച ബാറ്റർ ആയിരിക്കില്ല പന്ത്. പക്ഷേ സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പറാണ് പന്ത് എന്നാണ് സുനിൽ ഗവാസ്കർ പറഞ്ഞത്. തുടരെ സെഞ്ചുറികൾ അടിച്ച് നിൽക്കുന്ന സഞ്ജുവിനെ ഒഴിവാക്കുക എന്ന തീരുമാനം പ്രയാസമാണ്. ഋഷഭ് പന്ത് ഗെയിം ചെയിഞ്ചറാണ്. കൂടാതെ പന്ത് വരുന്നതോടെ സ്ക്വാഡിലേക്ക് ഇടംകയ്യൻ ബാറ്ററും എത്തും, പന്തിന് വളരെ വേഗം കളിയുടെ ഗതി തിരിക്കാൻ സാധിക്കും. അത് പരിഗണിച്ചായിരിക്കണം സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത് എന്നാണ് .ഗാവസ്കർ പറഞ്ഞത്.
also read: ‘സഞ്ജുവിന് ടീമിൽ സ്ഥാനം ലഭിക്കാതിരുന്നത് കെസിഎ ഒഫീഷ്യൽസിന്റെ ഈഗോ കാരണമല്ല’; ജയേഷ് ജോർജ്
സ്ക്വാഡിൽ ഉൾപ്പെടുത്താതിൽ സഞ്ജു നിരാശപെടേണ്ട എന്നും ഗാവസ്‌കർ പറഞ്ഞു . സഞ്ജുവിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ എല്ലാ ഇന്ത്യൻ ആരാധകരുടേയും മനസിലുണ്ട് എന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

