കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയുടെ മറ്റൊരു തെളിവിതാ; എഫ്ബി പോസ്റ്റ് വൈറല്‍

ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനം എല്ലാ മേഖലകളിലും മികച്ചു നില്‍ക്കുന്നയിടമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുമ്പോഴും പലരും അതിനെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു എന്ന മാധ്യമവാര്‍ത്തയില്‍ മന്ത്രി വി ശിവന്‍ക്കുട്ടിയടക്കം വിശദീകരണം നല്‍കിയിരുന്നു.  ഇതിനിടയിലാണ് കേരളത്തിലെ വിദ്യാഭ്യാസമേഖലയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മറുപടിയാണ് എഴുത്തുകാരനും അധ്യാപകനുമായ സുനില്‍ പി ഇളയടിത്തിന്റെ എഫ്ബി പോസ്റ്റ്.

ALSO READ: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷമില്ലാതെ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സന്തോഷം!
പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനായി
ജാനകി ഇന്നു രാവിലെ USA യിലേക്ക് പുറപ്പെട്ടു. ഹോവാര്‍ഡ് സര്‍വകലാശാലയിലെ കാര്‍ണെഗീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിസിറ്റിംഗ് സയന്റിസ്റ്റായാണ് ജാനു പ്രവര്‍ത്തിക്കുക. അവിടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്ലാനറ്ററി ഫിസിക്‌സില്‍ നാളെ ( ഫെബ്രുവരി 10 ന് ) ജാനു ജോയിന്‍ ചെയ്യും. ജാനുവിന്റെ ജീവിത പങ്കാളി നിലോയ്ന്ദു റോയ് ഏപ്രില്‍ ആദ്യവാരം ജര്‍മ്മനിയിലെ കോണ്‍സ്റ്റന്‍സ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് പ്രവേശിക്കും.
കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങളുടെ തെളിവു കൂടിയാണ് ജാനുവിന്റെ വിദ്യാഭ്യാസജീവിതം എന്നു തോന്നുന്നു. ഡി.പി.ഇ. പി. കാലത്ത് പറവൂര്‍ ഗവണ്‍മെന്റ് എല്‍.പി. ജി.എസ്സിലും നന്ത്യാട്ടുകുന്നത്തെ എസ്. എന്‍. ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് അവള്‍ പഠനം തുടങ്ങിയത്. ആലുവ യു. സി. കോളേജിലെ പ0ന കാലത്ത് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹിത്വം ഉള്‍പ്പെടെ സജീവമായ സംഘടനാ ജീവിതവും ജാനുവിനുണ്ടായിരുന്നു.ബാംഗ്ലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലേക്കും (JNCASR) , ഇപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിലേക്കുമുള്ള യാത്രയ്ക്ക് അതും ഒരടിത്തറയായിട്ടുണ്ടാവണം.
അതൊരു അധികസന്തോഷമാണ് !
‘സാമൂഹ്യ ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യന്‍’ (Man is an ensemble of social relations) എന്ന പ്രമാണവാക്യം ഇങ്ങനെയും തുടരുന്നതിലെ സന്തോഷം

ALSO READ: ‘ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹം’: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News