‘നവോത്ഥാനം എന്ന വാക്കിന് മുമ്പുണ്ടായിരുന്ന സ്വീകാര്യത, ഇപ്പോൾ രാജ്യത്തുണ്ടോ എന്നത് സംശയം’: സുനിൽ പി ഇളയിടം

K Sreedharan book launch

ഇന്ത്യയിലെ നവോത്ഥാന പ്രക്രിയ മതനവീകരണം കേന്ദ്രീകരിച്ചുള്ളതായിരുന്നെന്നും എന്നാൽ, കേരളത്തിൽ മതനവീകരണത്തിന് അല്ലായിരുന്നു പ്രാധാന്യമെന്നും എഴുത്തുകാരൻ സുനിൽ പി ഇളയിടം. പ്രൊഫസർ കെ ശ്രീധരൻ പുതുതായി രചിച്ച “കേരളത്തിൻ്റെ നവോത്ഥാന ചരിത്രം” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയാിരുന്നു അദ്ദേഹം. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ വച്ചാണ് പുസ്തക പ്രകാശനം നടന്നത്.

ALSO READ: ‘താങ്കൾ ​ക്ഷമ പറയേണ്ടത് വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയെന്ന് ആരോപിച്ചല്ല സ്ത്രീകളോട് കാണിച്ച അവ​ഗണനകൾക്കാണ്’; പ്രധാനമന്ത്രിയ്ക്കെതിരെ വിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം. പി

പൂർണ്ണ പബ്ലിക്കേഷൻസ് ആണ് “കേരളത്തിൻ്റെ നവോത്ഥാന ചരിത്രം” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മേയർ സദാശിവൻ അധ്യക്ഷത വഹിച്ചു. നവോത്ഥാനം എന്ന വാക്കിന് മുമ്പുണ്ടായിരുന്ന സ്വീകാര്യത, ഇപ്പോൾ രാജ്യത്ത് ഉണ്ടോ എന്നത് സംശയമാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു. അതേസമയം രണ്ട് നൂറ്റാണ്ടിലേറെ വ്യാപിച്ചു കിടക്കുന്ന കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൻ്റെ സമഗ്രവും സംയുക്തവുമായ ആഖ്യാനമാണ് പ്രൊഫസർ കെ ശ്രീധരൻ രചിച്ച ഈ പുസ്തകം. കാലടി സര്‍വകലാശാല മുൻ വി സി ഡോ. ജെ പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. എം കെ ശശീന്ദ്രൻ, സോണിയ ഇ പ, ജനു തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News