ഭൂമിയിലെത്തുന്ന സുനിതയുടെ ആദ്യ വെല്ലുവിളി നടക്കാന്‍ പഠിക്കുക; ആരോഗ്യം സംബന്ധിച്ച് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

sunita-williams-barry-butch-wilmore

ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസും ബാരി ‘ബുച്ച്’ വില്‍മോറും ഒടുവില്‍ ഭൂമിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്. ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് അവരെത്തുന്നത്. ഈ ഘട്ടത്തില്‍ ഇവരുടെ ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഭൂമിയിലെത്തിയ ഉടനെ ഇവര്‍ നടന്ന് വീട്ടിലേക്ക് പോകുമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

ത്രസ്റ്ററിന്റെ തകരാറുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) കുടുങ്ങിയതിനാല്‍ അവരുടെ ശരീരത്തെ ഏറെ ബാധിച്ചിട്ടുണ്ട്. അതില്‍ നിന്ന് കരകയറാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കും. ഗുരുത്വാകര്‍ഷണമില്ലാതെ ഒമ്പത് മാസമാണ് അവര്‍ ക‍ഴിഞ്ഞത്. മാര്‍ച്ച് 19നോ 20നോ ഭൂമിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.

Read Also: ഡോക്ടർമാർക്ക് കൂട്ടായി എത്തുന്നു എഐ; ചികിത്സാസഹായിയായി മൈക്രോസോഫ്റ്റിന്റെ നിർമിത ബുദ്ധി

ഭൂമിയിലെത്തിയ ഉടനെ അവരെ ശക്തമായ പരിശോധനകള്‍ക്കായി മെഡിക്കല്‍ സ്ഥാപനത്തിലേക്ക് കൊണ്ടുപോകും. ദീര്‍ഘകാലം ഭാരക്കുറവ് അനുഭവിച്ചതും ബഹിരാകാശ വികിരണത്തിന് വിധേയമായതും ഇരുവരുടെയും ആരോഗ്യത്തില്‍ ശാശ്വതമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പള്‍മണോളജിസ്റ്റും വ്യോമസേനയിലെ പരിചയസമ്പന്നനുമായ ഡോ. വിനയ് ഗുപ്ത കണക്കാക്കുന്നത് ബഹിരാകാശയാത്രികര്‍ക്ക് ശക്തി വീണ്ടെടുക്കുന്നതിന് ആറ് ആഴ്ച വരെ പുനരധിവാസം ആവശ്യമായി വരുമെന്നാണ്. അവരുടെ ആദ്യ വെല്ലുവിളി വീണ്ടും നടക്കാന്‍ പഠിക്കുക എന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News