സ്വാതന്ത്ര്യദിനാഘോഷത്തിന് ദില്ലിക്ക് പോകാൻ ഒരുങ്ങി സുനിതയും

ദില്ലിയിലെ സ്വാതന്ത്ര്യദിനപരിപാടിയിൽ പങ്കെടുക്കാൻ പെരുമ്പാവൂരിൽനിന്ന് വനിതാ തൊഴിലുറപ്പ് തൊഴിലാളിയായ പുത്തൻകുടിവീട്ടിൽ സുനിത രാജൻ (50) 13ന്‌ യാത്രതിരിക്കും. വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാർഡിൽ തൊഴിലുറപ്പ് തൊഴിലാളിയായ സുനിതയെ, ജലാശയങ്ങൾ വീണ്ടെടുക്കുന്ന അമൃതസരോവർ പദ്ധതിയിൽ കാണിച്ച മികവാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ അർഹയാക്കിയത്‌.

also read; മണിപ്പൂർ അശാന്തം; ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ

പദ്ധതിവഴി അറയ്‌ക്കപ്പടി പിറക്കാട്ട് മഹാദേവ ക്ഷേത്രക്കുളം നവീകരിച്ച്‌ ഭൂവസ്ത്രം വിരിക്കുന്നതിന്‌ സുനിത നേതൃത്വം നൽകി. തൊഴിലുറപ്പുപദ്ധതി മിഷൻ മുഖേന എസ്‌സി വിഭാഗത്തിൽനിന്നാണ് സുനിതയെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന്  തെരഞ്ഞെടുത്ത മൂന്നുപേരിൽ ഒരാളാണ്‌ സുനിത. വിമാനയാത്രയിൽ സുനിതയ്‌ക്ക് സഹായിയായി കുടുംബത്തിലെ ഒരാൾക്കുകൂടി പോകാം. 13ന് ഡൽഹിയിലേക്കുപോയി 16ന് തിരിച്ചെത്തും. സുനിതയുടെ എല്ലാ ചെലവും സർക്കാർ വഹിക്കും.

also read; ഇറാനിൽ ചൂട്‌ കനക്കുന്നു; 2 ദിവസം പൊതു അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News