16 വർഷം നീണ്ട പിണക്കം മാറി; പരസ്പരം കെട്ടിപിടിച്ച് സണ്ണി ഡിയോളും ഷാരൂഖ് ഖാനും; വീഡിയോ വൈറല്‍

16 വർഷം നീണ്ട പിണക്കം മാറ്റി സണ്ണി ഡിയോളും ഷാരൂഖ് ഖാനും. സണ്ണി ഡിയോളിന്റെ ഗദർ 2 വിനെ ഷാരൂഖ് ഖാന്‍ പുകഴ്ത്തിയിരുന്നു.കൂടാതെ ഗദര്‍ 2 വിന്റെ വിജയാഘോഷത്തിനും താരം എത്തി. വിജയാഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ വന്ന ഷാരൂഖിനെ സണ്ണി ആലിംഗനം ചെയ്യുന്ന വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. ചടങ്ങില്‍ ഷാരൂഖ് എത്തിയപ്പോള്‍ ഉള്ള ദൃശ്യങ്ങള്‍ ആണ് വൈറലാകുകയാണ്. ക്യാമറ മുന്നിൽ പരസ്പരം ഇരുവരും കെട്ടിപിടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ALSO READ:എറണാകുളത്ത് വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ കേസെടുത്തു

ഗദര്‍ 2വിനെ അനുമോദിച്ച് ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കാലം മായിക്കാത്ത പിണക്കങ്ങള്‍ ഒന്നുമില്ലെന്ന് സണ്ണി ഡിയോൾ പ്രതികരിച്ചത്.കഴിഞ്ഞ 16 വർഷമായി ഷാരൂഖിനോട് സംസാരിച്ചിട്ടില്ലെന്ന് ഒരു ടിവി പരിപാടിയില്‍ സണ്ണി ഡിയോള്‍ വെളിപ്പെടുത്തിയിരുന്നു. 1993-ൽ യാഷ് ചോപ്രയുടെ ദർ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഷാരൂഖും, സണ്ണിയും.

ALSO READ:കോഴിക്കോട് കാട്ടുപൂച്ചയെ വിഴുങ്ങി പെരുമ്പാമ്പ്; വീഡിയോ വൈറൽ

സമീപകാല ബോളിവുഡ് ചരിത്രത്തില്‍ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മുംബൈയിൽ ശനിയാഴ്ചയാണ് ഗദർ 2 വിന്‍റെ വിജയാഘോഷ പാര്‍ട്ടി നടന്നത്. അതുപോലെ ആമിർ ഖാൻ, കാർത്തിക് ആര്യൻ, സൽമാൻ ഖാൻ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങള്‍ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഗദർ 2 വിജയാഘോഷത്തിന് എത്തിയ ഒരോ വ്യക്തികളെയും സ്വീകരിക്കാൻ സണ്ണി ഡിയോൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News