‘അപേക്ഷ വിളിച്ച് പരീക്ഷയും അഭിമുഖവും നടത്തി എടുക്കുന്ന നിയമനമല്ല’; ബന്ധു നിയമനത്തെ വീണ്ടും ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്‌

sunny joseph about personal staff appointment

ബന്ധു നിയമനത്തെ ന്യായീകരിച്ച് വീണ്ടും മന്ത്രി സണ്ണി ജോസഫ്. പഴ്സണൽ സ്റ്റാഫിൽ എന്തെങ്കിലും യോഗ്യത മാനദണ്ഡമോ അയോഗ്യത മാനദണ്ഡമോ നിയമപരമായി ഇല്ല എന്നും അപേക്ഷ വിളിച്ച്, പരീക്ഷ നടത്തി അഭിമുഖം നടത്തി എടുക്കുന്ന നിയമനമല്ല ഇതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രിയാണ് അതിൽ തീരുമാനമെടുക്കുന്നത്. ഈ വ്യക്തി തന്റെ ബന്ധുവാണെന്ന് താൻ തന്നെയാണ് പറഞ്ഞത്.

ധവളപത്രത്തിൽ എ ഐ ഉപയോ​ഗിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം ആണെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതാണ് ധവള പത്രത്തിലെ പ്രസ്താവനകൾ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയം കലർത്തുന്നതിനോട് യോജിപ്പില്ല’; ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ആവർത്തിച്ച് മന്ത്രി റോജി എം ജോൺ

അതേസമയം വൈദ്യുതി സ്വകാര്യവൽക്കരണം, സ്വകാര്യമേഖലയിൽ ഖനനം എന്നിവ സംബന്ധിച്ച നയങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ സംഘടനാപരമായ രീതികൾ ഉണ്ട്. ഡിസി അധ്യക്ഷന്മാരെ നിയമിക്കുന്നതിനും സംഘടനാപരമായ രീതികൾ ഉണ്ട്. ആവശ്യമായ പുനസംഘടന ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറിമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News