
കെപിസിസി അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച് കെ സുധാകരൻ ഉയര്‍ത്തിയ ആരോപണത്തോട് മറുപടി പറയേണ്ടത് താനല്ലെന്ന് സണ്ണി ജോസഫ് . ടി സിദ്ദിഖും ഐസി ബാലകൃഷ്ണനുമൊക്കെ കെപിസിസി പ്രസിഡൻ്റായി തൻ്റെ പേരാണ് പറഞ്ഞത് എന്നാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം മുൻ വയനാട് ഡിസിസി ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബത്തെ സഹായിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ഇക്കാര്യത്തെ പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘ആലോചിച്ചിട്ടുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
കെ സുധാകരൻ്റെ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി പറയാതെ മറുപടി പറയുകയായിരുന്നു സണ്ണി ജോസഫ്. വയനാട് ഡിസിസി ഓഫീസ് സന്ദർശനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് തന്ത്ര പരമായിരുന്നു മറുപടി. ‘അധ്യക്ഷ സ്ഥാനം മാറേണ്ട സമയമായില്ലെന്ന് കെ സുധാകരൻ പറഞ്ഞല്ലോ എന്ന ചോദ്യത്തിന് സണ്ണി ജോസഫ് പറഞ്ഞത് അതിന് മറുപടി പറയാൻ ഞാൻ ആളല്ലെന്നാണ്.
ALSO READ: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകന് 17 വർഷം കഠിനതടവ്
എഐസിസി നേതൃത്വവും കെപിസിസി നേതൃത്വവും അതിനു മറുപടി പറഞ്ഞോളും എന്നുള്ള അർത്ഥം വാക്കുകളിൽ നിഴലിച്ചിരുന്നു.സഭയുടെ പ്രതിനിധിയാണ് താങ്കൾ എന്നാൽ എന്നാണല്ലോ കേട്ടത് എന്ന ചോദ്യത്തിന് സഭയിലുള്ള ഐസി ബാലകൃഷ്ണനും ടി സിദിഖുംഎല്ലാം എൻറെ പേര് പറഞ്ഞു എന്നാണ് ഞാൻ അറിഞ്ഞത് എന്നായിരുന്നു സണ്ണി ജോസഫ് മറുപടി പറഞ്ഞത്.
ഇതിനൊക്കെ തന്നെ അറിഞ്ഞു അറിയാതെയും കെ സുധാകരന് നേരെ ഉള്ള ഒളിയമ്പുകൾ ഉണ്ടായിരുന്നു .എന്നാൽ സണ്ണി ജോസഫ് കെ സുധാകരനുമായി നേരിട്ട് ഏറ്റുമുട്ടാൻ തൽക്കാലംതയ്യാറായിട്ടില്ല എന്ന് അർത്ഥം. അതേസമയം തനിക്ക് പിന്നിൽ വൻശക്തിയുണ്ട് എന്ന് പരോക്ഷമായി സൂചിപ്പിക്കാൻ സണ്ണി ജോസഫിന് പ്രയോഗിച്ച വാക്കുകളിലൂടെ കഴിഞ്ഞട്ടുമുണ്ട്.
എന്നെ വിജയൻറെ കുടുംബത്തിൻറെ കാര്യത്തിലായിരുന്നു ഏറ്റവും നിരാശാജനകമായ മറുപടി. ആലോചിക്കും എന്നല്ലാതെ മറ്റൊരു മറുപടി അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല എൻ എം വിജയൻ്റെ കുടുംബത്തിന് എങ്ങനെയാണ് കടം വന്നത് എന്നും ആരൊക്കെയാണ് അതിന് പിന്നിലെന്നും കൃത്യമായി അറിയുന്ന ആളാണ് സണ്ണി ജോസഫ് അത് കുടുംബം നേരത്തെ വ്യക്തമാക്കിയതും ആണ് ആത്മഹത്യ കുറിപ്പടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ തിരുവഞ്ചൂരും സണ്ണി ജോസഫും ആണ് ഉണ്ടായിരുന്നത്. എല്ലാം അറിഞ്ഞിട്ടും അവഗണിക്കുന്ന മറുപടിയാണ് കെപിസിസി പ്രസിഡണ്ടായപ്പോൾ സണ്ണിജോസഫും പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

