‘അത് വാടകയ്ക്ക് കൊടുത്തതല്ലേ’; കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം നടന്ന സംഭവത്തിൽ തടിതപ്പി മന്ത്രി സണ്ണി ജോസഫ്

sunny joseph about personal staff appointment

ബിജെപിയുടെ പഠനശിബിരം കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സംഭവത്തിൽ വ്യക്തമായ മറുപടി നൽകാതെ തടിതപ്പി മന്ത്രി സണ്ണി ജോസഫ്. കെപിസിസിയുടെ കീഴിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫാണ് നിലവിലെ സ്ഥാപനത്തിൻറെ ചെയർമാൻ. കെപിസിസി ജനറൽ സെക്രട്ടറിക്കാണ് ചുമതല. ഇവിടെയാണ് ബിജെപി നിയോജകമണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസിന്റെ ഉന്നത നേതാക്കൾ തന്നെ രം​ഗത്ത് വന്നിരുന്നു. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഉന്നത നേതാക്കൾ സംഭവത്തിൽ കടുത്ത അതൃപ്തി അറിയിച്ചു.

ALSO READ: മുറിയെടുക്കാന്‍ സഹായിച്ചെന്ന് ഓട്ടോ ഡ്രൈവർ, അന്വേഷണത്തിൽ അറിഞ്ഞത് 2024 ലെ പീഡന പരാതി; യുവതിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ അന്വേഷണം

ബിജെപി പരിപാടിക്ക് അനുമതി നൽകിയതിൽ കെപിസിസി മാനദണ്ഡം പരിഗണിച്ചില്ലെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ചുമതല കൈമാറണമെന്നും നിർദേശമുണ്ട്. ചുമതലക്കാരനെ ഉടൻ തീരുമാനിക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു.

ജൂൺ 27, 28 തീയതികളിലാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠനശിബിരം നടത്തിയത്. ഈ വാർത്ത കൈരളി ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. സംഭവം വിവാദമായതോടെ, വലിയ പ്രതിഷേധം ഉയർന്നു. തുടർന്നാണ് ഇപ്പോൾ നടപടി കൈക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News