‘രമേശ് ചെന്നിത്തല ദില്ലിയ്ക്ക് പോയത് എന്തിനെന്ന് എനിക്കറിയില്ല’; പ്രതികരിക്കാതെ സണ്ണി ജോസഫ്

SUNNY JOSEPH ABOUT RAMESH CHENNITHALA

കേരളത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. ഹൈക്കമാൻഡ് നിരീക്ഷകർ ഇന്ന് എത്തുമെന്നും നാളെ ഉച്ചയ്ക്ക് മുമ്പായി പാർലമെന്ററി പാർട്ടി യോഗം ചേരുമെന്നും സണ്ണി ജോസഫ് എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി ഓഫീസിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ള നേതാക്കൾ നിലവിലുണ്ട്. എല്ലാ എംഎൽഎമാർക്കും പങ്കെടുക്കാൻ സൗകര്യപ്രദമായ സമയം നോക്കിയായിരിക്കും നാളത്തെ യോഗം നിശ്ചയിക്കുക. എംഎൽഎമാരുടെ അഭിപ്രായങ്ങൾ നിരീക്ഷകർ കേൾക്കുമെന്നും, തുടർന്ന് അവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്’; വി ഡി സതീശനെതിരെ ഒളിയമ്പുമായി രമേശ് ചെന്നിത്തല ?

അതേസമയം, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അടിയന്തരമായി ദില്ലിയിലേക്ക് പോയ സാഹചര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. യാത്രയുടെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News