സനാതന ധര്‍മത്തെ തള്ളിപ്പറഞ്ഞ ചരിത്രമാണ് ഇന്ത്യയുടേത്, ഞാൻ ഉദയനിധിക്കൊപ്പം: സണ്ണി എം കപ്പിക്കാട്

സനാതന ധർമ്മത്തെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചു നീക്കണം എന്ന ഉദയനിധി സ്റ്റാലിന്റെ വാദത്തെ പരാമർശത്തെ അനുകൂലിച്ച് സണ്ണി എം കപ്പിക്കാട്. ഉദയനിധി പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്ന് വിചാരിക്കുന്നയാളാണ് താനെന്ന് സണ്ണി എം കപ്പിക്കാട് പറഞ്ഞു. ഇത് ഉദയനിധിയുടെ കണ്ടുപിടുത്തമൊന്നുമല്ലെന്നും, സനാതന ധര്‍മത്തെ നിരന്തരം തള്ളിപ്പറഞ്ഞ ചരിത്രം ഇന്ത്യക്കുണ്ടെന്നും പ്രമുഖ മാധ്യമം നടത്തിയ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി.

ALSO READ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി

സണ്ണി എം കപ്പിക്കാട് പറഞ്ഞത്

എന്താണ് സനാതന ധര്‍മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അതിനായി വാദിക്കുന്നവര്‍ പറഞ്ഞുതരണം. വേദ ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും അതിനെ തുടര്‍ന്നണ്ടായ ആചാര അനുഷ്ടനാങ്ങളുടെയും ബോധ്യവും അത് മുന്നോട്ടുവെക്കുന്ന മനുഷ്യ സങ്കല്‍പ്പവും സമൂഹ സങ്കല്‍പ്പവും പിന്തുടരുന്നവരാണ് സനാതികള്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്ത് സമൂഹ്യ സങ്കല്‍പ്പമാണ് ഇവരീപ്പറയുന്ന ‘പുരതാന പവിത്ര’ ഇന്ത്യക്കുള്ളത്. വര്‍ണാശ്രമ ധര്‍മത്തിന്റെയും ജാതിയുടെയും സമൂഹ സങ്കല്‍പ്പം ആധുനിക സമൂഹത്തിന് യോചിച്ചതാണോ. ലോകത്ത് ജനിക്കുന്ന മനുഷ്യരല്ലാം തുല്യരാണെന്നുള്ള തത്വചിന്ത ഇവരീ വാദിക്കുന്ന സനാതന ധര്‍മം പഠിപ്പിക്കുന്നുണ്ടോ.

ALSO READ: പ്രമുഖ ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്

ഉദയനിധി പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. ഇത് ഉദയനിധിയുടെ കണ്ടുപിടുത്തമൊന്നുമല്ല. സനാതന ധര്‍മത്തെ നിരന്തരം തള്ളിപ്പറഞ്ഞ ചരിത്രം ഇന്ത്യക്കുണ്ട്. ഇന്ത്യന്‍ സമൂഹം നവീകരിക്കണമെന്നും മനുഷ്യന്‍ മനുഷ്യനായി ജീവിക്കണമെന്നും കരുതിയവരെല്ലാം മനുഷ്യവുരുദ്ധമായ ഈ ധാര്‍മിക വ്യവസ്ഥയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സനാതനവാദം രാജ്യത്തെ 80ശതമാനം വരുന്ന ആളുകളുടെ കാര്യമാണെന്ന് ആരും വീമ്പ് പറയേണ്ട. ഇത് വ്യക്തമായും രാജ്യത്തെ ബ്രാഹ്മണിക്കല്‍ സവര്‍ണ ഹിന്ദുവിന്റെ താല്‍പര്യമാണ്. ബ്രാഹ്മണനെ പൂജിക്കണം എന്ന് പറയാത്ത ഒരു ഇതിഹാസ പുസ്തകവും ഇന്ത്യയിലില്ല.

ALSO READ: ‘ഇന്ത്യ’ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍ ചേരും

ആധുനിക സമൂഹത്തില്‍ അച്ഛന്‍ ചെയ്യേണ്ട തൊഴിലല്ല മകന്‍ ചെയ്യേണ്ടത്. ചെരുപ്പുകുത്തിയുടെ മകന്‍ ചെരുപ്പ് കുത്തിയാകരുതെന്ന് ഭരണകൂടം ആഗ്രഹിക്കുമ്പോഴാണ്, അത് പുരോഗമനപരമാകുന്നത്. അല്ലാതെ അവന് വലിയ ചെരുപ്പുകുത്തിയുടെ കട ഉണ്ടാക്കിക്കൊടുക്കുന്നത് ജാതിയെ നിലനിര്‍ത്തുന്നതാണ്. ഇതാണ് സനാതികള്‍ ആഗ്രഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here