
18ാം ഐപിഎൽ സീസണിന് കൊടിയേറാൻ പോകുകയാണ്. ഇത്തവണത്തത്തെ തീപ്പാറുന്ന പോരാട്ടത്തിൽ എല്ലാവരും ഭയക്കുന്ന ടീമായിരിക്കും ഹൈദരാബാദ് സൺറൈസേഴ്സ്. ഈ ഐപിഎല്ലിൽ ഹൈദരാബാദിന്റെ ആദ്യ എതിരാളികൾ രാജസ്ഥാനാണ്. കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാനെ പ്ലേഓഫിൽ തകർത്താണ് ഹൈദരാബാദ് ഫൈനലിലേക്ക് മുന്നേറിയത്. മാർച്ച് 23ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് ഹൈദരാബാദും രാജസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്.
പിങ്ക് ആർമിക്ക് ഹൈദരാബാദ് നിസാരരായ എതിരാളികളല്ല കാരണം ഏറ്റവും അപകടകാരികളായ ഓപ്പണിങ് ജോഡിയാണ് ഹൈദരാബാദിന്റേത്. ട്രാവിസ് ഹെഡും അഭിഷേകും ചേർന്ന് നിഷ്കരുണമാണ് എതിർ ബോളിങ്ങ് നിരയെ ആക്രമിക്കുന്നത്. ഇരുവരുടേയും ബാറ്റിന്റെ ചൂട് കഴിഞ്ഞ സീസണിൽ തന്നെ എല്ലാവരും അറിഞ്ഞതാണ്.
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ടീമാകാൻ ഹൈദരാബാദിനെ സഹായിച്ചത് അവരുടെ എക്സപ്ലോഡിങ് ബാറ്റിങ് നിരയാണ്. മൂന്നാം നമ്പറായി ഇത്തവണ ഹൈദരാബാദ് ബാറ്റിങ് നിരയിൽ എത്തുക ഇഷാൻ കിഷനായിരിക്കും. നിതീഷ് കുമാര്‍ റെഡ്ഡി നാലാം നമ്പറിലെത്താൻ സാധ്യതയുണ്ട് ഹെന്‍ട്രിച്ച് ക്ലാസെൻ കൂടി നിരയിലേക്ക് എത്തുമ്പോൾ. എതിർ ടീം ബോളേഴ്സിന് തലവേദന തന്നെയാണ് ഹൈദരാബാദിന്റെ ബാറ്റിങ് ലൈനപ്പ്. മലയാളി താരം സച്ചിൻ ബേബിയും ഹൈദരാബാദ് നിരയിലുണ്ട്.
പ്രധാന താരങ്ങൾ
അഭിഷേക് ശർമയും ഓസ്‌ട്രേലിയക്കാരൻ ട്രാവിസ് ഹെഡും നൽകുന്ന സ്‌ഫോടനാത്മകമായ തുടക്കമാണ് ഹൈദരാബാദിന്റെ ഊർജം. ഹെൻറിച്ച് ക്ലാസെൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ അതേറ്റെടുക്കുന്നു. ഇഷാൻ കിഷനും ചേരുന്നതോടെ ബാറ്റിങ് നിര ഭദ്രം. ബൗളർമാരിൽ ക്യാപ്‌റ്റൻ കമ്മിൻസാണ് മിടുക്കൻ. മുഹമ്മദ് ഷമി, ജയദേവ് ഉനദ്‌ഘട്ട്, ഹർഷൽ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ ഉൾപ്പെട്ടതാണ് ബൗളിങ് നിര. ഏറെ കാലം കളിച്ച ഭുവനേശ്വർ കുമാർ ഇക്കുറി ടീമിൽ ഇല്ല.
എസ്ആര്‍എച്ചിന്റെ സാധ്യത പ്ലെയിങ് 11
ഹെഡ്, അഭിഷേക്, ഇഷാൻ കിഷൻ, നിതീഷ് കുമാർ, ക്ലാസെൻ, അനികേത്, അഭിനവ് മനോഹർ, കമ്മിൻസ്, ഹർഷൽ, രാഹുൽ ചഹാർ, ഷമി, ആദം സാമ്പ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here