ഒരു മില്യണ്‍ ഡിഗ്രി സെല്‍ഷ്യല്‍ താപനിലയുള്ളിടത്തെ ചിത്രം… ചരിത്ര ദൗത്യത്തില്‍ ആ ചരിത്രം പിറന്നു! സൂര്യന്റെ നിഗൂഡതകളിലേക്ക്!

സൗര നിരീക്ഷണത്തില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയും ചേര്‍ന്ന നടത്തിയ ദൗത്യം. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, സൂര്യന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജോയിന്റ് സോളാര്‍ ഓര്‍ബിറ്റര്‍ മിഷനിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജൂണ്‍ 11ന് പുറത്ത് വിട്ട ഈ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ നമ്മുടെ സൂര്യനെ കുറിച്ചുള്ള അസാമാന്യമായ പുതിയ ധാരണകളിലേക്കാണ് വെളിച്ചം വീശുന്നത്.

ALSO READ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 16 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

മുന്‍ ദൗത്യങ്ങളായ സോളാര്‍ ആന്‍ഡ് ഹീലിയോസ്‌പെറിക്ക് ഒബ്‌സര്‍വേറ്ററിയും സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയും ഭൂമിയും മറ്റ് ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്ന പ്രതലത്തില്‍ നിന്ന് മാത്രമാണ് സൂര്യനെ ദര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ മാര്‍ച്ച് 23ന് സോളാര്‍ പ്രതലത്തിന് മുകളിലായി 17 ഡിഗ്രി ആംഗിളിലെത്തിയാണ് സോളാര്‍ ഓര്‍ബിറ്റര്‍ ഇതുവരെ ലഭിക്കാത്ത വ്യക്തമായ ദക്ഷിണ ധ്രുവത്തിന്റെ ചിത്രം പകര്‍ത്തിയെടുത്തത്.

ALSO READ: ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങി സൂം: വരുന്നു എഐ കോൺടാക്ട് സെന്ററുകൾ

എക്‌സ്ട്രീം അള്‍ട്രാവൈലറ്റ് ഇമേജര്‍ കൊറോണയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഒരു മില്യണ്‍ ഡിഗ്രി സെല്‍ഷ്യസ് താപനിലവരെ എത്തുന്ന സൂര്യന്റെ പുറത്തെ പാളിയുടെ ചിത്രമാണ് ചരിത്ര ദൗത്യത്തിന്റെ ഭാഗമായി പകര്‍ത്താന്‍ സാധിച്ചിരിക്കുന്നത്.

ഉത്തര – ദക്ഷിണ കാന്തിക വലയങ്ങള്‍ ഇരപിഴഞ്ഞുകിടക്കുന്ന സൂര്യന്റെ ദക്ഷിണ ധ്രുവത്തില്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള കാന്തിക പ്രവര്‍ത്തനങ്ങളാണ്. പതിനൊന്ന് വര്‍ഷം കൂടുമ്പോള്‍ സൂര്യനില്‍ സംഭവിക്കുന്ന ഈ കാന്തിക പ്രതിഭാസത്തിന്റെ ഭാഗമായി സണ്‍ സ്‌പോട്ടുകള്‍, സോളാര്‍ ഫ്ളെെയര്‍, കൊറോണല്‍ മാസ് ഇന്‍ജക്ഷന്‍സ് എന്നീ സൗരപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറുണ്ട്.

ALSO READ: ജമാഅത്ത്- യു ഡി എഫ് അവിശുദ്ധ ബന്ധം തള്ളി മുസ്ലിം സമുദായം

സൂര്യന്റെ ആഴത്തിലുള്ള നിഗൂഡതയിലേക്കുള്ള ആദ്യത്തെ സൂചനയാണിതെന്നാണ് ഇസഎ ഡയറക്ടര്‍ പ്രൊഫസര്‍ കാരോള്‍ മാണ്ഡല്‍ അഭിപ്രായപ്പെട്ടത്. 1.3 ബില്യണ്‍ ഡോളര്‍ മുടക്കി 2020ല്‍ വിക്ഷേപിച്ച ദൗത്യമാണ് വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News