ട്വന്‍റി- 20 ലോകകപ്പ്; സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കം

ട്വന്‍റി- 20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും. നാല് ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയ എട്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ മത്സരിക്കുന്നത്. മുന്‍ചാമ്പ്യന്മാരായ ഇന്ത്യയും ഓസ്ട്രേലിയയും ഒരേ ഗ്രൂപ്പിലാണ്, സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ്.

Also Read: ശൃംഗാര ഭാവത്തിലൊളിപ്പിച്ചത് നിഗൂഢതകളോ..? ; ടൊവിനോയുടെ ‘അവറാന്‍’ മോഷന്‍ പോസ്റ്റര്‍ സൂപ്പര്‍ ഹിറ്റ്

ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യ, യുഎസ്.എ ഗ്രൂപ്പ് ബി യില്‍ നിന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഗ്രൂപ്പ് സി യില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഗ്രൂപ്പ് ഡി യില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. ഓരോ ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ കളിക്കും. രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കളിക്കുക.

Also Read: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഗ്രൂപ്പ് 1 – ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്
ഗ്രൂപ്പ് 2 – വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, യു.എസ്.എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News