സൂപ്പർ ലീഗ് കേരള; സമനിലക്കുരുക്കിൽ തിരുവനന്തപുരവും കണ്ണൂരും

SUPER LEAGUE KERALA

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേ‍ഴ്സും തമ്മിലുള്ള മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. ക്യാപ്റ്റൻ പാട്രിക് മോട്ട ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയതോടെ പത്ത് പേരുമായാണ് രണ്ടാം പകുതിയിൽ കൊമ്പൻസ് കളിച്ചത് .

ALSO READ; നീലഗിരിയിൽ നീലവസന്തം തീർത്ത് നീലക്കുറിഞ്ഞി; സന്ദർശകർക്ക് വിലക്ക്

ആദ്യ പകുതിയിൽ രണ്ട് തവണ കണ്ണൂർ ഗോൾ നേടിയെങ്കിലും ഓഫ്‌ സൈഡ് ആയി. ആരവങ്ങൾ കണ്ണീരിന് വ‍ഴി മാറി കൊമ്പൻസിന്റെ ക്യാപ്റ്റൻ പാട്രിക് മോട്ട ചുവപ്പുകാർഡ് വാങ്ങി പുറത്തായി. അതോടെ പത്ത് പേരായി കൊമ്പൻസ് ചുരുങ്ങി. സ്പാനിഷ് വീര്യം ഏറെയുള്ള കണ്ണൂർ വാരിയേ‍ഴ്സ് ആദ്യം മുന്നിലെത്തിയത്. സാംബയുടെ ഗോളിലൂടെയായിരുന്നു.എന്നാൽ അവസാന മിനിറ്റുകളിൽ കൊമ്പൻസ് തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ ഗണേശന്റെ വകയായിരുന്നു ഈ ഗോൾ. ഇതോടെ മത്സരം സമനിലയിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News