അതിഥിയായി അജിത്ത് എത്തി; സൂപ്പർ താരങ്ങൾ ഒന്നിച്ച് ഒരു ഫ്ലാറ്റിൽ; ഫോട്ടോ വൈറലാകുന്നു

മോഹന്‍ലാലിന്‍റെ ദുബൈയിലെ ഫ്ലാറ്റിൽ അതിഥിയായി തമിഴ് സൂപ്പര്‍താരം അജിത്ത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മോഹന്‍ലാലിന്‍റെ സുഹൃത്ത് സമീര്‍ ഹംസയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും ആരാധകര്‍ ഈ ചിത്രങ്ങള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും നല്ല സുഹൃത്തുക്കളാണ് എന്നതിന്റെ ഉദാഹരണമാണ് ഇ ചിത്രം.

ALSO READ:ലോണ്‍ ആപ് ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യ; അജയ് രാജ് വിവിധ ലോണ്‍ ആപുകള്‍ ഉപയോഗിച്ചെന്ന് സംശയം

അതേസമയം നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി പുറത്തുവരാനിരിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍, നേര്, വൃഷഭ, റാം, എമ്പുരാന്‍ എന്നീ ചിത്രങ്ങളാണ് മോഹനലാലിന്റേതായി വരാനിരിക്കുന്നത്. മോഹന്‍ലാൽ രജനികാന്ത് ചിത്രം ജയിലറിലൂടെയാണ് അവസാനമായി ബിഗ്‌സ്‌ക്രീനിൽ എത്തിയത് .സ്ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും തിയറ്ററുകളില്‍ വലിയ കൈയടി മോഹൻലാലിന് ലഭിച്ചു.

ALSO READ:പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അതുപോലെ വിടാ മുയര്‍ച്ചിയാണ് അജിത്തിന്റെ അടുത്ത ചിത്രം. തുനിവ് ആയിരുന്നു അജിത്തിന്‍റേ അവസാനം തിയറ്ററുകളിൽ ഇറങ്ങിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News