
രണ്ട് കൂറ്റൻ തമോഗര്‍ത്തങ്ങളുടെ അപൂര്‍വ ലയനം നിരീക്ഷിച്ച് നാസ. അതിന്റെ ഫലമായി ഈ തമോഗര്‍ത്തം അസാധാരണമാംവിധമുള്ള ചലനമാണ് കാണിക്കുന്നത്. ന്യൂ സയന്റിസ്റ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മേരിലാന്‍ഡ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ മാര്‍ക്കോ ചിയാബെര്‍ജും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യം കണ്ടെത്തിയത്. 3C 186 എന്ന ഗാലക്സിയില്‍ നിന്നാണ് ഈ തമോഗര്‍ത്തം പുറന്തള്ളപ്പെട്ടത്. സെക്കന്‍ഡില്‍ ആയിരം കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ആണ് കൂറ്റന്‍ തമോഗര്‍ത്തം പുറന്തള്ളപ്പെട്ടതിന്റെ തെളിവുകള്‍ കണ്ടെത്തിയത്.
Read Also: കാത്തിരിപ്പ് പര്യവസാനത്തിലേക്ക്; സുനിതയും ബുച്ചും തിരിച്ചെത്തുന്ന തീയതി പ്രഖ്യാപിച്ച് നാസ
ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചുള്ള മുന്‍ നിരീക്ഷണങ്ങള്‍ പ്രകാരം ഗാലക്സിയുടെ ക്വാസര്‍ (ഒരു തമോഗര്‍ത്തം കാരണം പ്രവര്‍ത്തിക്കുന്ന തീവ്രമായ പ്രകാശ സ്രോതസ്സ്) പ്രതീക്ഷിച്ച സ്ഥാനത്ത് ആയിരുന്നില്ലെന്ന് മനസ്സിലായിട്ടുണ്ട്. ഗാലക്സി കേന്ദ്രത്തില്‍ നിന്ന് ഏകദേശം 33,000 പ്രകാശവര്‍ഷം അകലെയാണ് കൂറ്റന്‍ തമോഗര്‍ത്തം. ലയനം വഴി ഗാലക്സിക്ക് സ്ഥാനഭ്രംശം സംഭവിച്ചതായും സൂചനയുണ്ട്. മാത്രമല്ല തമോഗര്‍ത്തം ഭൂമിയുടെ ദിശയിലേക്ക് അതിവേഗത്തില്‍ നീങ്ങുന്നുണ്ട്. ഗാലക്‌സിയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ വളരെ വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here