
അധ്യയന വർഷം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വൻ തിരക്കാണ് സപ്ലൈകോയുടെയും കണ്‍സ്യൂമറുടെയും സ്റ്റുഡൻസ് മാർട്ടിൽ. വൻ വിലക്കുറവിലാണ് വിദ്യാർഥികൾക്ക് ആവശ്യമായ സാധനങ്ങളുടെ വിൽപ്പന. ട്രെന്‍റി കുടകൾ മുതൽ ബാഗും വാട്ടർ ബോട്ടിലും അടക്കമുള്ള എല്ലാ സാധനങ്ങളും സ്റ്റുഡന്‍റ് മാർക്കറ്റിലുണ്ട്.
പുതുപുത്തൻ നിറത്തിലുള്ള വർണ്ണ കുടകൾ, വ്യത്യസ്തങ്ങളായ ബാഗുകൾ, വാട്ടർബോട്ടിൽ, ഒപ്പം വിലക്കുറവിൽ ഗുണമേന്മയുള്ള നോട്ട് ബുക്കുകൾ. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം തയ്യാറായാണ് സപ്ലൈകോയുടെയും കണ്‍സ്യൂമർഫെഡിന്‍റെയും സ്റ്റുഡന്‍റ് മാർക്കറ്റുകൾ.
Also Read: ചെറുവണ്ണൂരിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാകുന്നു
പൊതുവിപണിയിൽ വൻതുക വരുന്ന ബാഗുകളും, വാട്ടർ ബോട്ടിലും റെയിൻകോട്ടുമെല്ലാം കുറഞ്ഞ നിരക്കിലാണ് സ്റ്റുഡന്റ് മാർട്ടിൽ ലഭിക്കുന്നത്. 550 രൂപ വില വരുന്ന ബാഗുകൾ 400 രൂപയ്‌ക്ക് ലഭിക്കും. 24 രൂപ വിലയുള്ള നോട്ട് ബുക്കുകൾ 15 രൂപയ്ക്കും, 81 രൂപ വിലയുള്ള നോട്ട് ബുക്കുകൾ 50 രൂപയ്ക്കും ലഭിക്കും. ജൂണ്‍ മാസം പകുതി വരെ സ്റ്റുഡന്‍റ് മാർക്കെറ്റുകൾ പ്രവർത്തിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

