സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്‍മസ് – ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ

സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്‍മസ് – ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ. വ്യാഴാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്‍പന നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.

ALSO READ:കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് സ്പെഷ്യല്‍ ക്രിസ്‍മസ് – ന്യു ഇയര്‍ ഫെയറുകള്‍ നടത്തുന്നത്.ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുവാനാണ് ഇത്തരം ഫെയറുകള്‍ നടത്തുന്നത്.

ക്രിസ്‍മസ് ഫെയറുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചര്‍ച്ച നടത്തി. സബ്സിഡി സാധങ്ങള്‍ക്ക് പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ്.

ALSO READ:കേന്ദ്ര വിഹിതം അനുവദിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News