ഓണക്കാലത്ത് 170 കോടി രൂപയുടെ വില്‍പ്പന നടത്തി സപ്ലൈകോ

സപ്ലൈകോ ഓണക്കാലത്ത് 170 കോടി രൂപയുടെ വില്‍പ്പന നടത്തി. പച്ചക്കറി ചന്ത വഴി 14.18 കോടിയുടെ കച്ചവടം നടന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓണക്കാലത്ത് സപ്ലൈകോ വഴി 170 കോടി രൂപയുടെ വില്‍പ്പന നടന്നപ്പോള്‍ പച്ചക്കറി ചന്ത വഴി 14.18 കോടിയുടെ കച്ചവടം നടന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് 19 മുതല്‍ 28 വരെ മാത്രം നടന്ന വില്‍പ്പനയുടെ കണക്കാണിത്. സപ്ലൈകോ ജില്ലാ ചന്തകളില്‍ വഴി മാത്രം ഏഴുകോടിയുടെ വില്‍പ്പന നടന്നു. ഇക്കാലയളവില്‍ 32 ലക്ഷം കാര്‍ഡ് ഉടമകള്‍ 13 ഇനം അവശ്യസാധനങ്ങള്‍ വാങ്ങാനെത്തി.

Also Read: ഓണവിപണിയിലും കുടുംബശ്രീ വിജയഗാഥ, 23 കോടിയുടെ വില്‍പ്പന, അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

2000 പച്ചക്കറി ചന്തയിലായി 2681.42 മെട്രിക് ടണ്‍ പച്ചക്കറിയുടെ വില്‍പ്പന നടന്നു. കൃഷിവകുപ്പ് 1076.37 മെട്രിക് ടണ്ണും വിഎഫ്പിസികെ 233.33 മെട്രിക് ടണ്ണും ഹോട്ടികോര്‍പ്പ് 1371 .72 മെട്രിക് ടണ്ണും വിവിധ ചന്തകളിലായി നല്‍കി. കര്‍ഷകരില്‍നിന്ന് പൊതുവിപണിയേക്കാള്‍ 10 ശതമാനം അധികം വില നല്‍കിയാണ് പച്ചക്കറികള്‍ സംഭരിച്ചത്. 26,093 കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

Also Read: ഓണം സീസണിലെ മദ്യ വില്പന; ബെവ്‌കോ വിറ്റഴിച്ചത് 757 കോടി രൂപയുടെ മദ്യം

കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ 1500 ചന്തയും സംസ്ഥാനത്ത് ഓണക്കാലത്ത് സംഘടിപ്പിച്ചു. 13 പത്തുമുതല്‍ 40 ശതമാനംവരെ വിലക്കുറവ് നല്‍കിയാണ് അവശ്യ സാധനങ്ങള്‍ ഇതു വഴി ജനങ്ങളിലേക്കെത്തിച്ചത് .യുഡിഎഫ് നടത്തിയ കുപ്രചാരണങ്ങളെ അപ്രസക്തമാക്കുന്നതാണ് വില്‍പ്പനയിലെ മുന്നേറ്റത്തെ കുറിച്ചും വിലക്കുറവിലുള്ള സാധനങ്ങളുടെ എണ്ണക്കൂടുതല്‍ സംബന്ധിച്ച് പുറത്തുവരുന്ന കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News