‘ജോയ്‌ഫുള്ളായി’ ക്യാന്‍വാസും ; പിന്തുണയുമായി കലാകാരന്മാര്‍, ഉദ്‌ഘാടനം ചെയ്‌ത് എംഎ ബേബി

പുരോഗമന കലാസാഹിത്യ സംഘം ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയ്ക്ക് പിന്തുണയുമായി മണ്ഡലത്തിലെ ചിത്രകാരന്മാർ ഒത്തുചേർന്നു. ജോയ് ക്യാൻവാസ് വരയുടെ ഉദ്ഘാടനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി നിർവ്വഹിച്ചു.

Also read:‘സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക’, വിമർശനങ്ങൾക്ക് മറുപടി നൽകി പൃഥ്വിരാജ്

സ്ഥാനാർത്ഥി വി ജോയ്, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ എ റഹീം, ജില്ലാ ആക്ടിംഗ് സെക്രട്ടറി സി ജയൻബാബു, സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ രാമു, ബി പി മുരളി, ജില്ലാ കമ്മിറ്റി അംഗം ബി സത്യൻ, ഒ എസ് അംബിക എം.എൽ.എ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, ജോ. സെക്രട്ടറി ജി.എസ് പ്രസീത, ആറ്റിങ്ങൽ മേഖലാ സെക്രട്ടറി അഡ്വ. സി.ജെ രാജേഷ് കുമാർ, കിളിമാനൂർ മേഖലാ സെക്രട്ടറി കെ.സി പ്രസാദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. എഴുത്തുകാരനും കേരള ലളിതകലാ അക്കാദമി അംഗവുമായ രാജേഷ് ചിറപ്പാട്, കിളിമാനൂർ പ്രസാദ്, നിവേദ്യ എസ്.പി എന്നിവർ ചിത്രങ്ങൾ വരച്ചു. ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലെ ചിത്രകാരർ വിവിധ ഇടങ്ങളിൽ പരിപാടിയുടെ ഭാഗമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News