നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ അക്രമം അഴിച്ചുവിട്ടതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടനുബന്ധിച്ച് തിരുവനന്തപുരം കാട്ടാക്കടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിന് ലഭിക്കുന്ന പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്നു. അത്കൊണ്ടാണ് വ്യാപക അക്രമം അഴിച്ചുവിടുന്നത്. നവകേരള സദസിന്റെ ബോർഡുകളും പരസ്യങ്ങളും തകർക്കുന്നതും ഇത് കൊണ്ടാണ്.

Also Read: ഭരണാധികാരികൾ ജനങ്ങളിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി പിണറായി വിജയൻ അത് സാക്ഷാത്കരിച്ചു; ശ്രീകുമാരൻ തമ്പി

നവകേരള സദസ് ആരംഭിച്ചപ്പോൾ മുതൽ പ്രതിപക്ഷവും അവരുടെ യുവജന സംഘടനകളും അക്രമ സമരങ്ങൾ തുടങ്ങിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ അനുമതിയോടെയാണ് ഇക്കാര്യങ്ങൾ നടക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ എങ്ങനെയാണ് അക്രമം അരങ്ങേറിയത് എന്നത് കണ്ടതാണ്. നവകേരള സദസ്സിലേക്ക് ജനങ്ങൾ എത്തിയത് ബഹിഷ്കരിച്ചവർക്ക് ഷോക്കായി. നവകേരള സദസും കുറ്റ വിചാരണ സദസും കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ

അതേസമയം നവകേരള സദസ് അവസാനിക്കുന്നതോടെ കേരളത്തിന്റെ വികസനത്തിന്റെ പൂർണരൂപം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സ്കിൽസ് റിപ്പോർട്ടിൽ രാജ്യത്ത് ഒന്നാമത് കേരളമാണ്. രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടാം സ്ഥാനവും തിരുവനന്തപുരം നാലാം സ്ഥാനവും കരസ്ഥമാക്കി. തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. കമ്പ്യൂട്ടർ സ്കിൽസിൽ കേരളം മൂന്നാം സ്ഥാനത്താണ്. ഈ നേട്ടം സംസ്ഥാനത്തെ ഐ ടി മേഖലയിലെ വളർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News