പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരും: ദുബായ് ഭരണാധികാരി

പലസ്തീൻ ജനതക്കുള്ള പിന്തുണ യുഎഇ തുടരുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ ആരംഭിച്ച അറബ് സ്ട്രാറ്റജിക് ഫോറം 2024ൽ പങ്കെടുത്തശേഷം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ് നിയമിതനായി

വികസനകുതിപ്പിലേക്ക് ദുബായിയെ കഴിഞ്ഞ പതിനെട്ട് വർഷമായി നയിക്കുന്ന ഷെയ്ഖ് ഭാവിയെ കെട്ടിപ്പടുക്കുന്നതിന് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. പുതുവർഷത്തിൽ സാമ്പത്തിക, രാഷ്ട്രീയ ഭാവിയെ മുൻകൂട്ടിക്കാണുകയാണ് അറബ് സ്ട്രാറ്റജിക് ഫോറം ലക്ഷ്യംവെക്കുന്നത്. നമ്മുടെ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും പരിശ്രമങ്ങൾ ഏകീകരിക്കുകയും വിവിധ വിഭാഗങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനുവേണ്ടി ആഗ്രഹിച്ചുകൊണ്ട്, സഹോദരങ്ങളായ പലസ്തീനി ജനതക്കുവേണ്ടിയുള്ള പിന്തുണ തുടരുക തന്നെ ചെയ്യുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ALSO READ: ഒമാനിലെ ജനസംഖ്യ അഞ്ച് ദശലക്ഷം കവിഞ്ഞു

അതുപോലെ തന്നെ ലിംഗസമത്വമെന്ന ആശയം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ യുഎഇയുടെ വികസനത്തിൽ പങ്കാളികൾ എന്ന നിലയിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ആശയത്തോട് കൂടി 2015ൽ ഷെയ്ഖ് മുഹമ്മദ് ജെൻഡർ ബാലൻസ് കൗൺസിൽ രൂപീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel