മുഖ്യമന്ത്രിപ്പോര് രൂക്ഷം; കണ്ണൂരിലും എറണാകുളത്തും പ്രകടനം നടത്തി വി ഡി സതീശൻ്റെ അനുകൂലികള്‍

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും വി ഡി സതീശൻ വിഭാഗത്തിൻ്റെ പ്രകടനം. ഹൈക്കമാന്റിനെ വെല്ലുവിളിച്ചാണ് വി ഡി സതീശൻ അനുകൂലികളുടെ പ്രകടനം. എറണാകുളം നെട്ടൂരിലും പ്രകടനങ്ങ‍ള്‍ നടന്നു. പട നയിച്ചവൻ കേരളം ഭരിക്കട്ടേയെന്ന പോസ്റ്ററുമായാണ് പ്രകടനം നടക്കുന്നത്.

അതേസമയം, ജനവിധി അനുകൂലമായിട്ടും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാകാതെ കോണ്‍ഗ്രസ് ഇപ്പോ‍ഴും അനിശ്ചിതത്വത്തിലാണ്. എംഎല്‍എമാരുടെ  കണക്കെടുപ്പില്‍ 46 പേരുടെ പിന്തുണ കെസി വേണുഗോപാലിനാണ് ലഭിച്ചത്. വെറും  6 പേരുടെ പിന്തുണ മാത്രമാണ് വി ഡി സതീശന് ലഭിച്ചത്. ഘടകകക്ഷികളുമായും കുടിക്കാഴ്ച നടത്തിയശേഷം എഐസിസി നിരീക്ഷകര്‍ ദില്ലിയിലേക്ക് മടങ്ങി. ഇനി എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.

ALSO READ: എൽഡിഎഫിന് ഈ ജനവിധി ഒരു അവസാനമല്ല, മറിച്ച് തുടർച്ചയായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്: പിണറായി വിജയൻ

എഐസിസി നിരീക്ഷകരായ മുകൾ വാസനിക്കും അജയ്  മാക്കനും ആദ്യം എംഎൽഎമാരുടെ അഭിപ്രായം തേടിയിരുന്നു. അതിൽ 46 പേരുടെ പിന്തുണ കെസി വേണുഗോപാലിനാണ് ലഭിച്ചത്. 9 പേർ രമേശ് ചെന്നിത്തലയെ പിന്തുണച്ചപ്പോ‍ഴാണ് വി ഡി സതീശനുള്ള പിന്തുണ കേവലം ആറുപേർ മാത്രമായി ചുരുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News