സോണിയയുമായി ചർച്ചനടത്തുമെന്ന് ഖാര്‍ഗെ, ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് അനുയായികൾ

കർണാടക നിയമസഭാ ഫലം പുറത്തുവന്ന് മൂന്ന് ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ വലയുകയാണ് കോൺഗ്രസ്. പ്രതിസന്ധി രൂക്ഷമായി നില്‍ക്കേ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് ദില്ലിയിലെത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ആദ്യ ചര്‍ച്ച പരാജയപ്പെട്ടു. ഖാര്‍ഗെ സോണിയാഗാന്ധിയുമായി കൂടിക്കാ‍ഴ്ച നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. പ്രതിസന്ധിയെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു

അതേസമയം ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ പ്രതിഷേധിച്ചു. സമവായം കണ്ടെത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ചുമതലയുള്ള നേതാവ് രൺ ദീപ് സിങ് സുർജേവാല പറഞ്ഞു. ഡി കെ ശിവകുമാർ ദില്ലിയിൽ എത്തിയാൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയും രാഹുൽ ഗാന്ധിയും സിദ്ധരാമയ്യക്കൊപ്പം കൂടിക്കാഴ്ച നടത്തിയേക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News