ഗവര്‍ണര്‍മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ പാര്‍ലമെന്‍ററി ജനാധിപത്യം എവിടെയെത്തും?: സുപ്രീംകോടതി

ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണമാരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഗവര്‍ണമാര്‍ തീ കൊണ്ട് കളിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീംകോടതി. തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.

ALSO READ: അതെന്റെ വലിയ തെറ്റ്, ആദിപുരുഷിൻറെ സംഭാഷണം മൂലം ഇന്ത്യ വിടേണ്ടി വന്നു, തൊട്ടതെല്ലാം പിഴച്ചു; വെളിപ്പെടുത്തി മനോജ് മുംതാഷിര്‍

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍മാരുടെ നടപടി ചൂണ്ടിക്കാട്ടി തമിഴ്‌നാടും പഞ്ചാബും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ബില്ലുകള്‍ പാസ്സാക്കാത്ത നടപടി തീയില്‍ കളിക്കുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിമര്‍ശിച്ചു. 2020 മുതല്‍ നിയമസഭ പാസാക്കിയ 12 ബില്ലുകള്‍ തീര്‍പ്പാക്കാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ALSO READ: പാലോട് രവി ചതിച്ചോ? തിരുവനന്തപുരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ആശങ്കാജനകമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. 20ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍, അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടു. പഞ്ചാബില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഏഴ് ബില്ലുകളാണ് തീരുമാനമാകാതെ വച്ചിരിക്കുന്നത്. ഗവര്‍ണര്‍മാര്‍ ഇങ്ങനെ തുടങ്ങിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്ന് സുപ്രീംകോടതി ചോദിച്ചു.

ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ഗവര്‍ണര്‍മാര്‍ സര്‍ക്കാര്‍ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പൊതുആരോഗ്യം ഉള്‍പ്പെടെ എട്ട് ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളവും റിട്ട് ഹര്‍ജിയും പ്രത്യേക അനുമതി ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇവ തിങ്കളാഴ്ച പരിഗണിച്ചേക്കും.

ALSO READ: 35 വോട്ടര്‍മാര്‍, രാജസ്ഥാനില്‍ കൗതുകമുണര്‍ത്തുന്ന ഒരു പോളിംഗ് ബൂത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News