
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരെ CBI അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സർക്കാർ കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. 1270 കോടി രൂപയുടെ കരാറുകൾ നൽകിയെന്നാണ് ആരോപണം.
ക്രമവിരുദ്ധമായി സർക്കാർ കരാറുകൾ ബന്ധുക്കൾക്ക് നൽകിയെന്നാണ് പരാതിയിൽപ്പറയുന്നത്. 16 ആഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




