രാജ്യസഭയില്‍ വന്‍ പ്രതിഷേധം: തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍, കോടതി ഇടപെടണമെന്ന് സീതാറാം യെച്ചൂരി

തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്ലിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി.

ALSO READ: വീണ്ടും സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണത്തിന് കേന്ദ്ര നീക്കം

ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കുന്നു,തെരഞ്ഞെടുപ്പും അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കം. സുപ്രീംകോടതി വിധികളെ എല്ലാം പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ട് വന്നു അട്ടിമറിക്കുകയാണെന്നും വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ALSO READ: യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം, നിയമനിര്‍മാണ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News