നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുത് ;മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മണിപ്പൂർ സംഘർഷത്തിൽ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്.നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാൻ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശം നടത്തി.ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാൻ സുപ്രീംകോടതിക്ക് കഴിയില്ലെന്നും അത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണ് എന്നും ചീഫ് ജസ്റ്റിസ് ആരോപിച്ചു. ക്രമാസമാധാനപാലനത്തിലെ എന്നാൽ ന്യൂനതകൾ പരിഹരിക്കാൻ നിർദ്ദേശം നൽകാനാണ് കോടതിക്ക് കഴിയുക എന്നും അദ്ദേഹം പറഞ്ഞു.

also raed :കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു

പക്ഷപാതപരമായ കാര്യമല്ല ,മാനുഷിക പ്രശ്നമാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കോടതി ഒരു നിയമപരമായ വേദിയാണെന്നും രാഷ്ട്രീയ വേദിയല്ലെന്നും കൂട്ടിച്ചേർത്തു.ഹർജികളിൽ നാളെ വിശദമായ വാദം കേൾക്കും.ഹർജി കഴിഞ്ഞ തവണ പരിഗണിക്കുമ്പോൾ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.

also read:പൊന്നും വിലയിൽ തക്കാളി , പ്രത്യേക കാവലൊരുക്കി കച്ചവടക്കാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News