ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി; കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

sc on kerala governor case

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ സമയപരിധി നിശ്ചയിക്കപ്പെട്ടത് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടും. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഈ ഹർജിയും ബില്ലുകളിൽ തീരുമാനമെടുക്കാത്തതിൽ ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫിസിനുമെതിരെ നൽകിയ ഹർജിയും ഒരേ ബെഞ്ച് പരിഗണിക്കണമെന്ന് കേരളം ആവശ്യപ്പെട്ടേക്കും.

തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ജെ ബി പർദിവാലയുടെ ബെഞ്ചിലേക്ക് ഹർജികൾ മാറ്റണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെ എട്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തോളമായി തീരുമാനം വൈകിയതിനെത്തുടർന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

ALSO READ; സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

ഈ മാസം 8 നാണ് തമിഴ്നാടിന് അനുകൂലമായ ചരിത്ര വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തമിഴ്നാട് ​ഗവർണർ ആർ എൻ രവി അന്യായമായി തടഞ്ഞുവച്ചിരുന്ന പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കുകയും ചെയ്തു. തമിഴ്നാട് നിയമസഭ അം​ഗീകാരത്തിനായി സമർപ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്‌നാട് ഗവർണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഗവർണർമാരുടെ അധികാരത്തെക്കുറിച്ചുള്ള സുപ്രധാന വിധിന്യായത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം. തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News