
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. എൻടിഎയുടെ നിലവിലെ പ്രവർത്തനങ്ങളിൽ ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ആശങ്ക പ്രകടിപ്പിച്ചത് . പേപ്പർ ചോർച്ചയില്ലാതെ പരീക്ഷകൾ നടത്തുന്ന യുപിഎസ്‌സി പോലുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പഠിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പരീക്ഷാ പരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവൻ ഡോ. കെ. രാധാകൃഷ്ണനും കോടതിയിൽ ഹാജരായി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത് . വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തിപരമായി പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
പരീക്ഷകൾക്കായി വർഷങ്ങളോളം തയ്യാറെടുക്കുന്ന ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ വികാരങ്ങളും സമയും നഷ്ടപ്പെടുത്തുന്നത് ആഘാതപരമാകുമെന്നും അവരെ നിരാശരാക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. പരീക്ഷ പരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായ. ഡോ കെ രാധാകൃഷണനാണ് കോടതിയിൽ ഹാജരായത്. കമ്മറ്റി 35 ദീർഘകാല ശുപാർശകളും 60 ഹ്രസ്വകാല ശുപാർശകളും നൽകിയിട്ടുണ്ടെന്നും അതിൽ ഭൂരിഭാഗവും നടപ്പിലാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

