കൊലപാതകത്തിന് തുല്യം, രാഷ്ട്രീയക്കളി അവസാനിപ്പിക്കണം; വായുമലിനീകരണത്തിൽ വിമർശനവുമായി സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തിൽ വിമർശനവുമായി സുപ്രീം കോടതി.കൊലപാതകത്തിന് തുല്യമായ കാര്യമാണ് ഇപ്പോൾ നടക്കുന്നതെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഈ വിഷയത്തിൽ പരിഹാരം കാണണമെന്നുമാണ് കോടതി ഉത്തരവ്. കാർഷികാവശിഷ്ടങ്ങൾക്ക് തീയിടുന്നത് അടിയന്തരമായി തടയണമെന്നും കോടതി പറഞ്ഞു. നടപടി പേപ്പറിൽ മാത്രം ഒതുങ്ങിയാൽ പോരെന്നും കോടതി പറഞ്ഞു.

ALSO READ:മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍

ദില്ലിയിലെ ജനങ്ങൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ്. ദില്ലിയും, പഞ്ചാബും ഭരിക്കുന്നത് ഒരേ പാർട്ടിയല്ലേയെന്ന് കോടതി ചോദിച്ചു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് പോലെ ഗുരുതരമാണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മലിനീകരണം തടയാനുള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിന് 27,743 പിഴ ചെലാനുകൾ നൽകിയിട്ടുണ്ടെന്ന് ദില്ലി സർക്കാർ കോടതിയെ അറിയിച്ചു.

ALSO READ:സുപ്രീം കോടതി നിരീക്ഷണത്തിൽ പ്രതികരിക്കാനില്ല; പറയാനുള്ളത് സുപ്രീം കോടതിയിൽ പറയും; ആരിഫ് മുഹമ്മദ്‌ ഖാൻ

അതേസമയം, ദില്ലിയിൽ വായുഗുണ നിലവാരത്തിൽ ചെറിയ പുരോഗതിയുണ്ട്. സൂചികയിൽ ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 394 ആണ്. ഇന്നലെ രേഖപ്പെടുത്തിയത് 480 ആയിരുന്നു. മലിനീകരണത്തിന്റെ സാഹചര്യത്തിൽ ദില്ലിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News