ആരോപണങ്ങളുടെ പേരില്‍ കേസുകള്‍ സിബിഐക്ക് വിടരുതെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

supreme-court

ആരോപണങ്ങളുടെ പേരില്‍ മാത്രം കേസുകള്‍ സിബിഐക്ക് വിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ നീതിയുക്തമായ അന്വേഷണം ഉണ്ടാകില്ലെന്ന് തോന്നിയാല്‍ മാത്രമേ കേസ് സിബിഐക്ക് വിടാവൂ എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. തട്ടിപ്പു കേസ് സിബിഐയ്ക്ക് വിട്ട പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയെന്ന കേസ് സിബിഐയ്ക്ക് വിട്ട പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം എടുക്കുന്ന കേസുകള്‍ സിബിഐയ്ക്ക് വിടരുതെന്നും ജസ്റ്റിസ് സുധാന്‍ഷൂ ദൂലിയ,ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Also Read: ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കണമെന്ന് സർക്കുലറിറക്കി ദില്ലി സർവകലാശാല

സംസ്ഥാന പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ നടത്തുന്ന അന്വേഷണം നീതിപൂര്‍വ്വകമല്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കേസുകൾ സിബിഐയ്ക്ക് വിടാനുളള അധികാരം ഉപയോഗിക്കാവൂ എന്നും ഹൈക്കോടതികള്‍ക്ക് ഇതുസംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Also Read: ഗവര്‍ണര്‍മാര്‍ക്കെതിരായ സുപ്രീംകോടതി വിധി; ബില്ലുകളില്‍ രാഷ്ട്രപതിക്കും സമയപരിധി

വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ചെറിയ ആരോപണങ്ങള്‍ക്കു പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. 2024 മെയ് മാസത്തിലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News