പൊതുയിടങ്ങളിലെ  തെരുവുനായ ശല്യം, മൃഗസ്നേഹികളുടെ ഹർജി തള്ളി സുപ്രിംകോടതി

stray dog

പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ നൽകിയ അപേക്ഷകൾ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ നീക്കാനായി ആനിമൽ വെൽഫയർ ബോർഡ് പുറപ്പെടുവിച്ച നടപടിക്രമങ്ങളെ ചോദ്യംചെയ്ത് ഒരു കൂട്ടം മൃ​ഗസ്നേഹികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുട്ടികൾക്ക് നേരെയുള്ള തെരുവ് നായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.

also read:‘ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് കഴിയണം’, ടിപി രാമകൃഷ്ണൻ

രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്കും കോടതി നിരത്തി. ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.പല പ്രദേശങ്ങളിലും വന്ധ്യംകരണ, വാക്സിനേഷൻ നടപടികൾ വേണ്ടത്ര ആസൂത്രണമില്ലാതെയാണ് നടത്തിയതെന്നും. തെരുവുനായ്ക്കളെ പിടികൂടിയ ഇടത്ത് തിരികെ വിടരരുതെന്നും കോടതി നി‍ർദ്ദേശിച്ചു. അനാസ്ഥ തുടർന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സർക്കാരിലെയും ഉദ്യോഗസ്ഥർക്കെതിരെ കോടതിലക്ഷ്യ നടപടിയും വകുപ്പുതല അച്ചടക്ക നടപടിയും എടുക്കുമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുവോ എന്ന് ഹൈക്കോടതികൾ പരിശോധിക്കണമെന്നും ഹൈക്കോടതികൾ ഇക്കാര്യങ്ങൾ വ്യക്തമാക്കി ഈ വർഷം നവംബർ 17 നുള്ളിൽ സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News