തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെയും ഭാര്യയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. സെന്തില്‍ ബാലാജിയെ ആഗസ്റ്റ് 12 വരെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ സുപ്രീംകോടതി ഇഡിക്ക് അനുമതി നൽകി.

Also Read:മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 പദ്ധതിക്ക് തുടക്കം; കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ ഉറപ്പാക്കും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്‌റ്റഡിയിൽ എടുത്ത എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നടപടിക്ക്‌ എതിരെയാണ് സെന്തില്‍ ബാലാജി സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

Also Read:യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. എം കെ സ്റ്റാലിന്‍ സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തില്‍ ബാലാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News