ഗുജറാത്ത്‌ സർക്കാരിന് വൻ തിരിച്ചടി, 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം റദ്ദാക്കി സുപ്രീംകോടതി

ഗുജറാത്ത്‌ സർക്കാരിന് വൻ തിരിച്ചടി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി തടഞ്ഞു. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി നൽകിയ ശുപാർശയും ഗുജറാത്ത് സർക്കാർ ഇറക്കിയ വിജ്ഞാപനവുമാണ് സ്‌റ്റേ ചെയ്തത്.

ശുപാർശയും വിജ്ഞാപനവും നിയമ വിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല സ്‌റ്റേ. രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ വിധി പുറപ്പെടുവിച്ച ഹരീഷ് ഹഷ്മുഖ് ഭായ് വർമ്മയുടെ സ്ഥാനക്കയറ്റം നേരത്തെ വിവാദമായിരുന്നു. യോഗ്യതാ പരീക്ഷാ ഫലവും സീനിയോർട്ടിയും കണക്കിലെടുത്തായിരിക്കണം സ്ഥാനകയറ്റം നടത്തേണ്ടതെന്നും സുപ്രീംകോടതി പരാമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News