തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ; പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി ഗ്രൂപ്പ് എം ഡി ആചാര്യ ബാലകൃഷ്ണയ്ക്കും ബാബ രാം ദേവിനും സുപ്രീംകോടതി നോട്ടീസ്. കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് നലകിയിരിക്കുന്നത്. കോടതിയലക്ഷ്യ ഹർജിയിൽ മറുപടി നല്കാത്തതിലാണ് കോടതി നടപടി.

Also Read: സിഎഎ: രാഹുല്‍ഗാന്ധിയുടെ മൗനം പ്രതിഷേധാര്‍ഹം, ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടാണ് കോണ്‍ഗ്രസിനും; പരിഹസിച്ച് കെ ടി ജലീല്‍

പരീക്ഷണാടിസ്ഥാനത്തിലുള്ള തെളിവുകളില്ലാതെ ചില രോഗങ്ങള്‍ ഭേദമാക്കുമെന്ന അവകാശവാദങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അമാനുല്ലയും അടങ്ങിയ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പരസ്യങ്ങൾ വിലക്കുകയും ചെയ്തു.

Also Read: തൊഴിലാളികളെയും ജോലിസ്ഥലവും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്തുന്നു; അദാനി വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡ്

കോടതിക്കു നല്‍കിയ ഉറപ്പു ലംഘിച്ചതിന് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിയമവിരുദ്ധമായി പതഞ്ജലി പരസ്യം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും കണ്ണടച്ചിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News